Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറബിയുടെ ഭക്ഷണത്തിൽ മൂത്രം കലർത്തിനൽകി വീട്ടുജോലിക്കാരി, പിന്നിട് സംഭവിച്ചത് !

അറബിയുടെ ഭക്ഷണത്തിൽ മൂത്രം കലർത്തിനൽകി വീട്ടുജോലിക്കാരി, പിന്നിട് സംഭവിച്ചത് !
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (18:49 IST)
ദമാം: സൗദി അറേബ്യയിൽ സ്പോൺസറായ അറബിക്കും കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷണത്തിൽ മൂത്രം കലർത്തിനൽകിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ നൽകാൻ ഒരുങ്ങി കോടതി. ദമാം സ്വദേശിയായ അൽ ഹാസയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന ഫിലിപ്പീൻ സ്വദേശിനിയാണ് പിടിയിലായത്. യുവതി കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
 
കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണത്തിൽ കലർത്തുന്നതിനായി ബോട്ടിലിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന മൂത്രം സ്പോൺസറുടെ ഭാര്യ കണ്ടെത്തിയതോടെയാണ് യുവതി പിടിക്കപ്പെട്ടത്. വീട്ടുകാരുടെ ക്രൂരമായ പെരുമാറ്റം കാരണമാണ് ഇത്തരം ഒരു കാര്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ഫിലിപ്പീൻ യുവതി കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.  
 
ഭക്ഷണത്തിൽ മൂത്രം കലർത്തിയിരുന്നതായി ശാസ്ത്രീമായും തെളിയിക്കപ്പെട്ടു. ഇതോടെ എട്ട് മാസം തടവും 200 ചാട്ടവാറടിയും നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ മൂത്രമടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് സ്പോൺസറുടെ ഭാര്യക്ക് കരൾരോഗം ബാധിച്ചു എന്ന് അൽ ഹാസ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇത് പരിഗണിച്ച് യുവതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യം പുറത്തുവരുമോ ?; ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു - റിപ്പോര്‍ട്ട് നിര്‍ണായകം